CUSAT × Samagra Shiksha Kerala — STREAM Project
Candidates with practical expertise and teaching experience in science and technology subjects are preferred. The primary responsibility is the operation of STREAM Innovation Labs in schools and providing training for teachers and students across the district. There are 4 vacancies per district, and the appointment will be for the current academic year.
Project Overview
Position
STREAM Expert
Total Vacancies
4 / District
Duration
AY 2026–27
Days Remaining
—
Candidates with practical expertise and teaching experience in science and technology subjects are preferred. The primary responsibility is the operation and training of STREAM Innovation Labs in schools across the district. There are 4 vacancies per district, and the appointment will be for the current academic year.
Apply by District
പതിവ് ചോദ്യങ്ങൾ — FAQ
നിയമനം സംബന്ധിച്ച സാധാരണ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ. ഓരോ ചോദ്യത്തിലും ക്ലിക്ക് ചെയ്ത് ഉത്തരം കാണുക.
പൊതുവിവരങ്ങൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) യും സമഗ്ര ശിക്ഷ കേരള (SSK) യും ചേർന്ന് 6 ജില്ലകളിലെ 87 ബി ആർ സി കളിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന STREAM Ecosystem പ്രോജക്റ്റിലെ ഇന്നവേഷൻ ലാബുകളുടെ നടത്തിപ്പിനും വിദ്യാർത്ഥി അധ്യാപക പരിശീലനത്തിനുമായി വിദഗ്ധരെ നിയമിക്കുന്നു.
Science, Technology, Research, Engineering, Arts, Mathematics എന്നീ വിഷയങ്ങളെ സംയോജിപ്പിച്ച പ്രായോഗിക പഠന സമീപനമാണ് STREAM. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ഗവേഷണ ബോധവും (Research) നവീന ചിന്തയും (Innovation) വളർത്തുകയാണ് ലക്ഷ്യം.
6 ജില്ലകളിലായി ഓരോ ജില്ലയിലും 4 ഒഴിവുകൾ വീതം. ജില്ലകൾ: കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ.
നിയമനം ഈ അക്കാദമിക വർഷത്തേക്കായിരിക്കും (2026–27). താൽക്കാലികമായിരിക്കും നിയമനം.
യോഗ്യതയും അനുഭവപരിചയവും
ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ പ്രായോഗിക വൈദഗ്ധ്യവും അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. എഞ്ചിനീയറിംഗ്, സയൻസ്, റോബോട്ടിക്സ്, 3D പ്രിന്റിംഗ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: എഞ്ചിനീയറിംഗ് / സാങ്കേതിക വിഷയത്തിൽ കുറഞ്ഞത് 3 വർഷത്തെ ഡിപ്ലോമ, അല്ലെങ്കിൽ സയൻസ് / സാങ്കേതിക വിഷയത്തിൽ ബിരുദം (B.Sc / B.Tech / B.E അല്ലെങ്കിൽ തത്തുല്യം) ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന യോഗ്യതയും (PG, M.Tech) പ്രസക്ത മേഖലയിലെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അധിക മുൻഗണന ലഭിക്കും.
അധ്യാപന പരിചയം അഭികാമ്യമാണ്, എന്നാൽ പ്രായോഗിക സാങ്കേതിക വൈദഗ്ധ്യവും കുട്ടികളുമായി ഇടപഴകാനുള്ള താൽപര്യവുമുള്ളവരെയും പരിഗണിക്കും. പ്രായോഗിക പ്രവർത്തനങ്ങളിലൂടെ പഠിപ്പിക്കാനുള്ള കഴിവാണ് പ്രധാനം.
35 വയസ്സിൽ താഴെ ഉള്ളവർക്ക് മുൻഗണന. നിർദ്ദിഷ്ട പ്രായപരിധിയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ പോർട്ടലിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
ജോലിയുടെ സ്വഭാവം
STREAM ഇന്നവേഷൻ ലാബുകളുടെ ദൈനംദിന നടത്തിപ്പ്, അധ്യാപക - വിദ്യാർത്ഥികൾക്കുള്ള പ്രായോഗിക പരിശീലനം, പ്രോജക്റ്റ് മാർഗനിർദേശം, ഉപകരണങ്ങളുടെ പരിപാലനം, പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് പ്രധാന ചുമതലകൾ.
തിരഞ്ഞെടുക്കപ്പെടുന്ന ജില്ലയിലെ പദ്ധതിയിൽ ഉൾപ്പെട്ട വിവിധ സ്കൂളുകളിലായിരിക്കും നിയമനം. ജില്ലയ്ക്കുള്ളിൽ യാത്ര ആവശ്യമായി വരും.
തിരഞ്ഞെടുപ്പും സഹായവും
അപേക്ഷകൾ പരിശോധിച്ച ശേഷം യോഗ്യരായവരെ അഭിമുഖത്തിനോ / പ്രായോഗിക പരീക്ഷയ്ക്കോ ക്ഷണിക്കും. അന്തിമ തിരഞ്ഞെടുപ്പ് യോഗ്യത, അനുഭവം, പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും.
ഹെൽപ്പ് ലൈൻ: 89219 91106 — അപേക്ഷ, യോഗ്യത, നടപടികൾ സംബന്ധിച്ച സംശയങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.